ഓസ്‌ട്രേലിയന്‍ പൗരത്വ പരീക്ഷ കഠിനമാകില്ല; പരിഷ്‌കരണ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു

ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനുള്ള നീക്കം ഫെഡറല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. പൗരത്വം നേടുന്നതിന് മികച്ച ഇംഗ്ലീഷ് പ്രാവീണ്യം ഉള്‍പ്പെടെ നിര്‍ബന്ധമാക്കാനുള്ള നീക്കമാണ് പിന്‍വലിച്ചത്.

An Australian citizenship recipient holds his certificate during a citizenship ceremony on Australia Day in Brisbane, Thursday, Jan. 26, 2017. (AAP Image/Dan Peled) NO ARCHIVING

An Australian citizenship recipient holds his certificate during a citizenship ceremony on Australia Day. Source: AAP

ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്നത് കടുപ്പമാക്കുന്നതിനായി 2017 ഏപ്രിലിലാണ് അന്നത്തെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.

പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് നാലു വര്‍ഷം കഴിഞ്ഞു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയൂ, IELTS സ്‌കോര്‍ ആറിന് തുല്യമായ ഇംഗ്ലീഷ് പരിജ്ഞാനം വേണം, മൂന്നു തവണ പൗരത്വ പരീക്ഷ പരാജയപ്പെട്ടാല്‍ പിന്നെ രണ്ടു വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.

ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചും പരീക്ഷ നടത്തും എന്നായിരുന്നു .

എന്നാല്‍ ഈ ബില്‍ സെനറ്റില്‍ പാസാക്കാന്‍ സര്ക്കാരിന് കഴിഞ്ഞിരുന്നില്ല. ലേബര്‍ പാര്ട്ടിയും മറ്റു കക്ഷികളും ബില്ലിനെ എതിര്‍ത്തിരുന്നു.
每年都有大批移民在澳洲國慶日入籍成為公民。
(AAP Image/Dan Peled) NO ARCHIVING Source: AAP
സെനറ്റില്‍ സര്‍ക്കാരിന്‍ കൂടുതല്‍ അനുകൂലമായ സ്ഥിതിയാണ് ഇപ്പോഴുള്ളതെങ്കിലും ഈ നിയമമാറ്റങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് ദ കൊറിയര്‍ മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള പൗരത്വ പരീക്ഷകളും പൗരത്വ പദ്ധതിയും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും, ഓസ്‌ട്രേലിയന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും മികച്ച അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ കൊറിയര്‍ മെയിലിനോട് പറഞ്ഞു.

നിലവില്‍ 20 ചോദ്യങ്ങളുള്ളതാണ് പൗരത്വ പരീക്ഷ. ഓസ്‌ട്രേലിയന്‍ ചരിത്രത്തെയും നിയമങ്ങളെയും കുറിച്ചാണ് ഇവ.
ആഭ്യന്തര വകുപ്പിന്റെ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനും നവംബര്‍ 30നും ഇടയില്‍ 85,267 പേരാണ് പൗരത്വ പരീക്ഷ എഴുതിയത്. ഇതില്‍ 4807 പേര്‍ ആദ്യവട്ടം പരാജയപ്പെട്ടു.

മൂന്നു തവണയും പരീക്ഷ പരാജയപ്പെട്ടവര്‍ 1213 പേരാണ്.

പൗരത്വ പരീക്ഷ കടുപ്പമാക്കാനുള്ള നീക്കം പിന്‍വലിച്ച നടപടിയെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കുന്നത് പ ല രാജ്യങ്ങളിലും നിന്ന് കുടിയേറുന്നവരോടുള്ള വിവേചനം ആകുമായിരുന്നുവെന്ന് ലേബര്‍ ആഭ്യന്തരകാര്യ വക്താവ് ക്രിസ്റ്റിന കെനീലി പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് എത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സില്‍സ് ഓഫ് ഓസ്‌ട്രേലിയ (ഫെക്ക)യും സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു.


Share
Published 17 June 2019 5:11pm
Updated 17 June 2019 5:15pm
By SBS Malayalam
Source: SBS

Share this with family and friends