EXCLUSIVE: ഓസ്ട്രേലിയയിൽ മലയാളികളുടെ എണ്ണം ഇരട്ടിയായി; അരലക്ഷത്തിലേറെ മലയാളികളെന്ന് സെൻസസ് റിപ്പോർട്ട്

ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി സെൻസസ് റിപ്പോർട്ട്. 53,206 മലയാളികളാണ് സെൻസസ് പ്രകാരം ഓസ്ട്രേലിയയിലുള്ളത്. 2011 ലെ സെൻസസ് പ്രകാരം 25,111 ആയിരുന്നു ഓസ്ട്രേലിയയിലെ മലയാളി ജനസംഖ്യ.

Census malayalam

Source: SBS Malayalam

കഴിഞ്ഞ അഞ്ചു വർഷത്തിനിയിൽ ഓസ്ട്രേലിയിയലേക്കുള്ള മലയാളി കുടിയേറ്റം വൻ തോതിൽ വർദ്ധിച്ചു എന്നു തെളിയിക്കുന്ന കണക്കുകളാണ്  ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് എസ് ബി എസിന് ലഭിച്ചത്. ജനസംഖ്യ ഇരട്ടിയിലേറെയായി വർദ്ധിച്ച അപൂർവം ഭാഷകളിലൊന്നാണ് മലയാളം. 

2016 ഓഗസ്റ്റ്  ഒന്പതിലെ കണക്കു പ്രകാരം, 53,206 മലയാളികളാണ് ആ ദിവസം ഓസ്ട്രേലിയയിലുണ്ടായിരുന്നത്. വീട്ടിൽ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് സെൻസസിൽ മലയാളം എന്ന് ഉത്തരം നൽകിയവരുടെ എണ്ണമാണ് ഇത്. 

ഇതിൽ ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 16,950 പേർ. ന്യൂ സൗത്ത് വെയിൽസാണ് രണ്ടാം സ്ഥാനത്ത്. 13,881  പേർ. 

മറ്റു സംസ്ഥാനങ്ങളിലെ ഔദ്യോഗിക എണ്ണം ഇങ്ങനെയാണ്
ഇന്ത്യൻ ഭാഷകളിൽ ഹിന്ദി സംസാരിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 1.59 ലക്ഷം പേർ. പഞ്ചാബി സംസാരിക്കുന്ന 1.33 ലക്ഷം പേരും, തമിഴ് സംസാരിക്കുന്ന 73,000 പേരും രാജ്യത്തുണ്ട്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് ലൈക് ചെയ്യുക


Share
Published 27 June 2017 4:28pm
Updated 27 June 2017 10:04pm
By ദീജു ശിവദാസ്

Share this with family and friends